< Back
Kerala
Kerala

എം.ബി ഫൈസലിന് വോട്ട് തേടി മുകേഷ്

Ubaid
|
14 May 2018 3:16 AM IST

വള്ളിക്കുന്ന് മണ്ഡലത്തിലെ ആലുങ്ങല്‍ സംഘടിപ്പിച്ച തെരഞ്ഞെടപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുകേഷിനെ വാദ്യ ഘോഷങ്ങളോടെയാണ് സ്വീകരിച്ചത്

ഇടതു സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന് വോട്ട് തേടി നടനും എം.എല്‍.എയുമായി മുകേഷ് മലപ്പുറത്തെത്തി. വള്ളിക്കുന്നില്‍ നിന്നാണ് മുകേഷിന്‍റെ പ്രചരണം ആരംഭിച്ചത്.

വള്ളിക്കുന്ന് മണ്ഡലത്തിലെ ആലുങ്ങല്‍ സംഘടിപ്പിച്ച തെരഞ്ഞെടപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുകേഷിനെ വാദ്യ ഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. കൊടും ചൂടില്‍ ഒന്നര മണിക്കൂറോളം കാത്തിരുന്ന് മുകേഷ് എത്തിയപ്പോള്‍ സദസ്സിലിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവേശം. സിനിമയും നാടകവുമെല്ലാം പരാമര്‍ശിച്ച് ഇടതുപക്ഷത്തിന്‍റെ പ്രാധാന്യം മുകേഷ് വിശദീകരിച്ചു.

ഫാഷിസത്തെ തടയാന്‍ ഇടതു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥന. പ്രസംഗം കഴിഞ്ഞ് വേദി വിടുമ്പോള്‍ സെല്‍ഫിയെടുക്കാനായി യുവാക്കളുടെ പട തന്നെ നടനെ പൊതിഞ്ഞു. അഞ്ച് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുകേഷ് പങ്കെടുത്തത്.

Similar Posts