< Back
Kerala
അയോധ്യ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കാന്തപുരംഅയോധ്യ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കാന്തപുരം
Kerala

അയോധ്യ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കാന്തപുരം

Sithara
|
13 May 2018 5:59 AM IST

അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ചര്‍ച്ചക്ക് തയ്യാറെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍

അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ചര്‍ച്ചക്ക് തയ്യാറെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍. കാന്തപുരത്തിന്‍റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ രൂപീകരിച്ച മുസ്‍ലിം ജമാഅത്തിന്‍റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചകള്‍. എന്നാല്‍ ചര്‍ച്ചക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കാന്തപുരം ഡല്‍ഹിയില്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ മുസ്‍ലിം സമുദായത്തിന്‍റെ നിലപാടുകള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

Similar Posts