< Back
Kerala
മോദിയുടെ സന്ദര്‍ശനം: ഉദ്യോഗസ്ഥരെ യുഡിഎഫ് ഉപയോഗിക്കുന്നെന്ന് കുമ്മനംമോദിയുടെ സന്ദര്‍ശനം: ഉദ്യോഗസ്ഥരെ യുഡിഎഫ് ഉപയോഗിക്കുന്നെന്ന് കുമ്മനം
Kerala

മോദിയുടെ സന്ദര്‍ശനം: ഉദ്യോഗസ്ഥരെ യുഡിഎഫ് ഉപയോഗിക്കുന്നെന്ന് കുമ്മനം

admin
|
14 May 2018 1:46 AM IST

ഉദ്യോഗസ്ഥരെക്കൊണ്ട് വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമമെന്ന് കുമ്മനം രാജശേഖരന്‍...

പരവൂര്‍ വെടിക്കെട്ട് ദുരന്ത സ്ഥലത്തേക്കുള്ള നരേന്ദ്രമോദിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഉദ്യോഗസ്ഥരെക്കൊണ്ട് യുഡിഎഫ് അനാവശ്യപ്രസ്താവനകള്‍ നടത്തിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ പിന്തുണയില്ലാതെയാണ് ഇത്തരം പ്രസ്താവനകളെന്ന് വിശ്വസിക്കാനാകില്ല. ഉദ്യോഗസ്ഥരെക്കൊണ്ട് വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Similar Posts