< Back
Kerala
വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡല പര്യടനം തുടങ്ങിKerala
വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡല പര്യടനം തുടങ്ങി
|14 May 2018 1:16 AM IST
ഒതുക്കുങ്ങലിലെ പുത്തൂരില്‍ നിന്നാണ് അഡ്വ. പി പി ബഷീറിന്‍റെ പര്യടനം ആരംഭിച്ചത്
വേങ്ങരയിലെ ഇടതു സ്ഥാനാര്‍ത്ഥി അഡ്വ. പി പി ബഷീറിന്‍റെ ആദ്യ ഘട്ട മണ്ഡല പര്യടനം ആരംഭിച്ചു. ഒതുക്കുങ്ങല്‍ പഞ്ചായത്തിലായിരുന്നു അദ്യ ദിനത്തിലെ പര്യടനം.
ഒതുക്കുങ്ങലിലെ പുത്തൂരില്‍ നിന്നാണ് അഡ്വ. പി പി ബഷീറിന്‍റെ പര്യടനം ആരംഭിച്ചത്. ഓരോ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിക്ക് ഹാരാര്‍പ്പണം. പിന്നെ 10 മിനിറ്റ് നീണ്ട പ്രസംഗം. സംഘ്പരിവാറിന്‍റെ ഹിംസയും വേങ്ങരയിലെ വികസന പ്രശ്നങ്ങളുമാണ് പ്രധാന വിഷയം. നിശ്ചയിച്ച സമയത്തേക്കാള്‍ വൈകിയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിയതെങ്കിലും എല്ലായിടത്തും ആവേശം പ്രകടമായി.