< Back
Kerala
Kerala
ദിലീപ് പുറത്തിറങ്ങി
|13 May 2018 5:13 PM IST
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് താരം പുറത്തിറങ്ങിയത്
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങി. നിരവധി ആരാധകരാണ് പൂമാലയും പൂച്ചെണ്ടുകളുമായി ദിലീപിനെ വരവേല്‍ക്കാന്‍ സബ് ജയിലിന് മുന്നില്‍ തടിച്ച് കൂടിയത്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ദിലീപിന്‍റെ അഭിഭാഷകനും സഹോദരനും അടങ്ങുന്ന സംഘം മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. ഇവിടെ നിന്നും റിലീസ് ഓര്‍ഡറുമായി ഇവര്‍ ജയിലിലെത്തി. പത്ത് മിനുട്ടോളം നീണ്ട നടപടിക്രമങ്ങള്‍ മാത്രമാണ് ജയിലിലുണ്ടായിരുന്നത്.