< Back
Kerala
തൃക്കരിപ്പൂരില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ്;അട്ടിമറി വിജയമെന്ന് യുഡിഎഫ്തൃക്കരിപ്പൂരില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ്;അട്ടിമറി വിജയമെന്ന് യുഡിഎഫ്
Kerala

തൃക്കരിപ്പൂരില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ്;അട്ടിമറി വിജയമെന്ന് യുഡിഎഫ്

admin
|
13 May 2018 7:54 AM IST

എക്കാലവും ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം.

എക്കാലവും ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലത്തിന്റെ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കാനാവുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ മണ്ഡലത്തില്‍ അട്ടിമറി വിജയമാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ 39 വര്‍ഷമായി ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തെ തന്നെയാണ് തൃക്കരിപ്പൂര്‍ നിയമസഭയിലെത്തിക്കുന്നത്. 1957ല്‍ ഇഎംഎസും 1987ലും 1991ലും ഇ കെ നായനാരും മത്സരിച്ച് ജയിച്ച മണ്ഡലമാണിത്. ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിക്കാനാവുമെന്ന് ഇടതുപക്ഷം കരുതുന്നു.

8 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ഭരണം. ഒരു പഞ്ചായത്തില്‍ യുഡിഎഫ് വിമതരും. വിമതരുടെ പിന്തുണകൂടി ഉറപ്പിച്ച് ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം.

8765 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു 2011ല്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 3451 വോട്ടായി ചുരുങ്ങി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 7089 ആണ്.

Similar Posts