< Back
Kerala
സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തുസുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Kerala

സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

admin
|
14 May 2018 3:48 AM IST

സിനിമതാരം സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

നടന്‍ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്‍ഞ ചെയ്തു. രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ. കുടുംബാംഗങ്ങളോടൊപ്പമാണ് സുരേഷ് ഗോപി സഭയിലെത്തിയത്. കലാരംഗത്തുനിന്നുള്ള പ്രതിനിധിയായാണ് സുരേഷ്ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. മലയാള സിനിമാരംഗത്തു നിന്ന് ആദ്യമായാണ് ഒരാള്‍ രാജ്യസഭയിലെത്തുന്നത്.

രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. സത്യപ്രതിജ്ഞക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ന‌ടത്തിയിരുന്നു. പാര്‍ലമെന്റ് ഹൌസിലായിരുന്നു കൂടിക്കാഴ്ച. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സുരേഷ് ഗോപി രാജ്യസഭയിലെത്തിയത്. നിയമസഭ തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തില്‍ സജീവമാകേണ്ടതിനാല്‍ ഇന്ന് തന്നെ കേരളത്തിലേക്ക് തിരികെ പോകുമെന്ന് സുരേഷ് ഗോപി അറിയിച്ചു.

മോദിയെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിന് ക്ഷണിച്ചതായും സുകുമാരന്‍ നായര്‍ അനുവാദം നല്‍കിയാല്‍ എന്‍എസ്എസ് ആസ്ഥാനത്ത് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

Related Tags :
Similar Posts