< Back
Kerala
കൊടുങ്ങല്ലൂരില്‍ പോരാട്ടം കനക്കുന്നുKerala
കൊടുങ്ങല്ലൂരില്‍ പോരാട്ടം കനക്കുന്നു
|13 May 2018 8:42 AM IST
കോണ്‍ഗ്രസിലെ ടി.എന്‍ പ്രതാപന്‍ കഴിഞ്ഞ തവണ നേടിയ 9,500 വോട്ടിന്റെ ഭൂരിപക്ഷം നിലനിര്‍ത്താനാകും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
യു.ഡി.എഫിന്റെ ഉറച്ചകോട്ടയായിരുന്ന മാള മണ്ഢലവും ഇടത് സ്വാധീനമുള്ള കൊടുങ്ങല്ലൂർ നഗരസഭയും ചേര്‍ന്ന കൊടുങ്ങല്ലൂര്‍ മണ്ഢലത്തിൽ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. കോണ്‍ഗ്രസിലെ ടി.എന്‍ പ്രതാപന്‍ കഴിഞ്ഞ തവണ നേടിയ 9,500 വോട്ടിന്റെ ഭൂരിപക്ഷം നിലനിര്‍ത്താനാകും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാള ഉള്‍പ്പെടുന്ന അഞ്ച് പഞ്ചായത്തുകളും പിടിച്ചെടുക്കാനായതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എസ്.എന്‍.ഡിപിക്ക് സ്വാധീനമുള്ള ഇവിടെ ബി.ഡി.ജെ.എസും നിര്‍ണായകമാകും.