< Back
Kerala
ലാവലിന്‍ കേസ്: രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് സമയം അനുവദിച്ചുKerala
ലാവലിന്‍ കേസ്: രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് സമയം അനുവദിച്ചു
|14 May 2018 2:31 AM IST
എട്ട് ആഴ്ചയാണ് സുപ്രീംകോടതി സിബിഐക്ക് അനുവദിച്ചത്.
ലാവലിന്‍ കേസില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. എട്ട് ആഴ്ചയാണ് സുപ്രീംകോടതി സിബിഐക്ക് അനുവദിച്ചത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലാണ് കോടതി ഇന്ന് പരിഗണിച്ചത്. എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേസിൽ മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരും പങ്കാളികളാണെന്നാണ് സിബിഐയുടെ വാദം. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.