< Back
Kerala
മഞ്ചേരിയില്‍ പോരാട്ടം അഭിഭാഷകര്‍ തമ്മില്‍മഞ്ചേരിയില്‍ പോരാട്ടം അഭിഭാഷകര്‍ തമ്മില്‍
Kerala

മഞ്ചേരിയില്‍ പോരാട്ടം അഭിഭാഷകര്‍ തമ്മില്‍

admin
|
13 May 2018 7:11 AM IST

50 വര്‍ഷമായി മുസ്ലിം ലീഗിനൊപ്പമുള്ള മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിങ് എംഎല്‍എ അഡ്വ. എം ഉമ്മറിനെ യുഡിഎഫ് വീണ്ടും രംഗത്തിറക്കിയപ്പോള്‍ സിപിഐയുടെ അഡ്വ. എം മോഹന്‍ദാസാണ് ഇടതുസ്ഥാനാര്‍ഥി.

അഭിഭാഷകര്‍ തമ്മിലുളള പോരാട്ടമാണ് ഇത്തവണ മഞ്ചേരി നിയോജക മണ്ഡലത്തില്‍. 50 വര്‍ഷമായി മുസ്ലിം ലീഗിനൊപ്പമുള്ള മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിങ് എംഎല്‍എ അഡ്വ. എം ഉമ്മറിനെ യുഡിഎഫ് വീണ്ടും രംഗത്തിറക്കിയപ്പോള്‍ സിപിഐയുടെ അഡ്വ. എം മോഹന്‍ദാസാണ് ഇടതുസ്ഥാനാര്‍ഥി. വികസനം തന്നെയാണ് മണ്ഡലത്തിലെ ചര്‍ച്ചാവിഷയം.

വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ഇവിടെ മത്സരിക്കുന്നുണ്ട്. കെ എ സവാദാണ് വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി. എങ്കിലും വര്‍ഷങ്ങളായി മുസ്ലിം ലീഗിന് മണ്ഡലത്തിലുള്ള ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇടതുപക്ഷത്തിനാവുമോ എന്നുമാത്രമാണ് ഇവിടെ അറിയാനുള്ളത്.

Similar Posts