< Back
Kerala
കോഴിക്കോട് വാഹനാപകടം; ഒരാള്‍ മരിച്ചുകോഴിക്കോട് വാഹനാപകടം; ഒരാള്‍ മരിച്ചു
Kerala

കോഴിക്കോട് വാഹനാപകടം; ഒരാള്‍ മരിച്ചു

admin
|
13 May 2018 8:58 PM IST

കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ ഗ്യാസ് ടാങ്കര്‍ ലോറി, പാലുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ര

കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ ഗ്യാസ് ടാങ്കര്‍ ലോറി, പാലുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാല്‍ ലോറിയുടെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി കൃഷ്ണചന്ദ്രനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന പാല്‍ ലോറി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ വന്ന ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.

Related Tags :
Similar Posts