< Back
Kerala
ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്
Kerala

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്

admin
|
13 May 2018 8:48 PM IST

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുതലുള്ള ഭാരവഹികള്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ മണ്ഡലം അടിസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. താഴെ തട്ടിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന യോഗം ഭാവി പരിപാടികളും ആസൂത്രണം ചെയ്യും. നേതൃയോഗത്തിന് മുന്നോടിയായി ബിജെപി സ്ഥാനാര്‍ഥികളുടെ യോഗവും ചേരും. പാലക്കാട് ജില്ലയിലടക്കം ഉയര്‍ന്ന പരാതികളും തര്‍ക്കങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന.

Related Tags :
Similar Posts