< Back
Kerala
കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വക കോഴ വാഗ്ദാനംകേസ് പരിഗണിക്കുന്ന ജഡ്ജിക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വക കോഴ വാഗ്ദാനം
Kerala

കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വക കോഴ വാഗ്ദാനം

admin
|
13 May 2018 7:03 AM IST

ഇക്കാര്യം ഓപ്പണ്‍ കോടതിയില്‍ തുറന്ന് പറഞ്ഞ് ജഡ‍്ജി കേസില്‍നിന്ന് പിന്‍മാറി

നെടുന്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി ജ‍ഡിജിക്ക് കോഴ വാഗ്ദാനം.സംഭവത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായി ജസ്റ്റിസ് കെടി ശങ്കരന്‍ തുറന്ന കോടതിയില്‍ അറിയിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ നൌഷാദിന് വേണ്ടി 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന് ജസ്റ്റിസ് കെടി ശങ്കരന്‍ തുറന്ന കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ തുടര്‍ന്ന് താന്‍ കേസ് പരിഗണിക്കുന്നത് ശരിയല്ലെന്നും ജഡ്ജി അറിയിച്ചു.ജസ്റ്റിസുമാരായ കെടി ശങ്കരന്‍ ,ഹരിപ്രസാദ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2013 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 2000 കിലോ സ്വര്‍ണം നെടുന്പാശ്ശേരി വിമാനത്താവളം വഴി കടത്തിയെന്നാണ് കേസ്.പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയിരുന്നു.കൊഫെ പോസ ചുമത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.വിചാരണയില്ലാതെ പ്രതികളെ ഒരു വര്‍ഷംവരെ തടവില്‍ വയ്ക്കാന്‍ കഴിയുമെന്നതാണ് കൊഫെപോസ നിയമത്തിന്റെ പ്രത്യേകത.

Related Tags :
Similar Posts