< Back
Kerala
ചരക്ക് ലോറി സമരം ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ചKerala
ചരക്ക് ലോറി സമരം ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച
|13 May 2018 4:17 PM IST
നിലവില്‍ 23ന് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ചരക്ക് ലോറി ഉടമകളുടെ തീരുമാനം

ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സമരം പ്രഖ്യാപിച്ച ചരക്ക് ലോറി ഉടമകളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചക്ക് 12 മണിക്ക് സെക്രട്ടേറിയേറ്റിലാണ് ചര്‍ച്ച.. നിരോധം നിലവില്‍ വന്നാല്‍ 75 ശതമാനം ചരക്ക് ലോറികളും പിന്‍വലിക്കേണ്ടി വരുമെന്ന വാദമുയര്‍ത്തിയാണ് ഉടമകള്‍ പണിമുടക്കിന് ഒരുങ്ങുന്നത്. നിലവില്‍ 23ന് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ചരക്ക് ലോറി ഉടമകളുടെ തീരുമാനം. അതിനിടെ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.