< Back
Kerala
ഹരിപ്പാട് മെഡിക്കല്‍ കോളജ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്ഹരിപ്പാട് മെഡിക്കല്‍ കോളജ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Kerala

ഹരിപ്പാട് മെഡിക്കല്‍ കോളജ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

admin
|
14 May 2018 12:32 AM IST

ഹരിപ്പാട് മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സി കരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഹരിപ്പാട് മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സി കരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുമരാമത്ത് വിജിലന്‍സിനായിരിക്കും അന്വേഷണ ചുമതല. ഇതിനിടെ ഹരിപ്പാട് മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സി കരാറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് രണ്ട് ദിവസം കൂടി സമയം നീട്ടി വാങ്ങി. അന്വേഷണം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം വേണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. നേരത്തെ ഇന്ന് വൈകുന്നേരം തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്.

Similar Posts