< Back
Kerala
സ്കൂള്‍ നടത്തിപ്പ് ചെലവിനായി പുസ്തകം രചിച്ച് മുരളീധരന്‍ സ്കൂള്‍ നടത്തിപ്പ് ചെലവിനായി പുസ്തകം രചിച്ച് മുരളീധരന്‍ 
Kerala

സ്കൂള്‍ നടത്തിപ്പ് ചെലവിനായി പുസ്തകം രചിച്ച് മുരളീധരന്‍ 

Trainee
|
14 May 2018 8:11 AM IST

മലപ്പുറം ചാപ്പനങ്ങാടിയിലെ സംസാര വിദ്യാലയം പ്രവര്‍ത്തിക്കുന്നതിനായാണ് കവിതാസമാഹാരം വിപണിയിലെത്തിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്‍റെ നടത്തിപ്പ് ചെലവിനായി ഒരു കവിതാ സമാഹാരം വിപണിയിലെത്തിച്ചിരിക്കുകയാണ് മുരളീധരന്‍ കൊല്ലത്ത് എന്ന കവി. മലപ്പുറം ചാപ്പനങ്ങാടിയിലെ ഭിന്ന ശേഷിക്കാരുടെ സ്കൂളിന് വേണ്ടിയാണ് വേറിട്ട ഒരു ധനസമാഹരണ ശൈലി. ലോക ഇന്നര്‍വിഷന്‍ ചാരിറ്റി ഫൌണ്ടേഷനാണ് ഈ സ്കൂളിന്‍റെ നടത്തിപ്പുകാര്‍.

ഒരു പഴയ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം, അധ്യാപകരുടെ ശമ്പളം, കുട്ടികളുടെ ഭക്ഷണം തുടങ്ങിയവക്കെല്ലാമുള്ള പണം കണ്ടെത്താനാണ് മുരളീധരന്‍ കൊല്ലത്ത് കവിതാസമാഹാരം പുറത്തിറക്കിയത്. സംസാര വിദ്യാലയത്തിലെ കുട്ടികള്‍ക്ക് കവിതകള്‍ പഠിപ്പിക്കുന്നതിനും സ്വകാര്യ കമ്പനിയിലെ ജീവനകാരനായ മുരളീധരന്‍ സമയം കണ്ടെത്തുന്നു.

Related Tags :
Similar Posts