< Back
Kerala
ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും: ഷാജര്‍ഖാന്‍ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും: ഷാജര്‍ഖാന്‍
Kerala

ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും: ഷാജര്‍ഖാന്‍

Sithara
|
14 May 2018 5:29 PM IST

ജിഷ്ണുവിന്‍റെ കുടുംബം നടത്തിയ സമരത്തിനെതിരെ ഗൂഢാലോചന നടത്തിയത് സര്‍ക്കാരാണെന്ന് അഡ്വ. മിനി. സാമൂഹ്യ പ്രവര്‍ത്തകരെ ജയിലിലടച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഷാജര്‍ഖാന്‍ പറഞ്ഞു

ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം നടത്തിയതിന് സാമൂഹ്യ പ്രവര്‍ത്തകരെ ജയിലിലടച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എസ്‌.യു.സി.ഐ നേതാവായ ഷാജര്‍ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ് ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ജിഷ്ണുവിന്‍റെ കുടുംബം നടത്തിയ സമരത്തിനെതിരെ ഗൂഢാലോചന നടത്തിയത് സര്‍ക്കാരാണെന്ന് അഡ്വ. മിനി പറഞ്ഞു. സര്‍ക്കാര്‍ നടപടി അപ്രതീക്ഷിതമായിരുന്നുവെന്നും ജയില്‍ മോചിതയായ ശേഷം മിനി മാധ്യമങ്ങളോട് പറഞ്ഞു.

ജിഷ്ണുവിന്‍റെ കുടുംബം ഡിജിപി ഓഫീസിലേക്ക് നടത്തിയ സമരത്തില്‍ പിന്തുണയുമായി എത്തിയപ്പോഴാണ് ഷാജര്‍ഖാനും മിനിയും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. ഇന്ന് ജാമ്യം നേടി ജയില്‍മോചിതരായി.

Related Tags :
Similar Posts