< Back
Kerala
തച്ചങ്കരിയുടെ നിയമനം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഹൈക്കോടതിതച്ചങ്കരിയുടെ നിയമനം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഹൈക്കോടതി
Kerala

തച്ചങ്കരിയുടെ നിയമനം എന്ത് സന്ദേശമാണ് നല്‍കുന്നത്? ഹൈക്കോടതി

Sithara
|
14 May 2018 3:38 PM IST

എഡിജിപി പോസ്റ്റിലിരുന്ന് തനിക്കെതിരായ കേസുകളില്‍ തച്ചങ്കരിക്ക് ഇടപെടാന്‍ കഴിയില്ലേ എന്ന് കോടതി ചോദിച്ചു.

ടോമിന്‍ തച്ചങ്കരിയുടെ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശം. തച്ചങ്കരിയുടെ നിയമനം പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എഡിജിപി പോസ്റ്റിലിരുന്ന് തനിക്കെതിരായ കേസുകളില്‍ തച്ചങ്കരിക്ക് ഇടപെടാന്‍ കഴിയില്ലേ എന്ന് കോടതി ചോദിച്ചു.

തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എജി കോടതിയെ ധരിപ്പിച്ചു. എന്നാല്‍ എഡിജിപിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അല്ലേ പ്രോസിക്യൂട്ടര്‍ ആയി വരുന്നതെന്നും ഇതില്‍ വൈരുദ്ധ്യമില്ലേ എന്നും കോടതി ചോദിച്ചു.

Similar Posts