< Back
Kerala
ദിലീപ് സുഹൃത്താണ്, പണമിടപാടില്ല: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം: അന്‍വര്‍ സാദത്ത് എംഎല്‍എദിലീപ് സുഹൃത്താണ്, പണമിടപാടില്ല: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം: അന്‍വര്‍ സാദത്ത് എംഎല്‍എ
Kerala

ദിലീപ് സുഹൃത്താണ്, പണമിടപാടില്ല: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം: അന്‍വര്‍ സാദത്ത് എംഎല്‍എ

Sithara
|
14 May 2018 8:13 PM IST

ദിലീപ് തന്‍റെ സുഹൃത്താണെന്നും പല തവണ വിളിച്ചിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ.

ദിലീപ് തന്‍റെ സുഹൃത്താണെന്നും പല തവണ വിളിച്ചിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ. വര്‍ഷങ്ങളായി അദ്ദേഹം ഉറ്റസുഹൃത്താണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്ന് പലതവണ ദിലീപ് ഉറപ്പിച്ചുപറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ദിലീപുമായി പണമിടപാടോ റിയല്‍ എസ്റ്റേറ്റ് ബന്ധമോ ഇല്ല. ഇല്ല. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. ഏത് അന്വേഷണവുമായി സഹകരിക്കാനും തയ്യാറാണെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

Similar Posts