< Back
Kerala
എം.സി ജോസഫൈന് ഭീഷണിഎം.സി ജോസഫൈന് ഭീഷണി
Kerala

എം.സി ജോസഫൈന് ഭീഷണി

Jaisy
|
14 May 2018 11:48 PM IST

മനുഷ്യവിസര്‍ജ്ജ്യം അടങ്ങിയ കവര്‍ തപാലില്‍ ലഭിച്ചെന്ന് ജോസഫൈന്‍ പറഞ്ഞു

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് നേരെ ഭീഷണി കത്തുകള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ പ്രതികരണങ്ങളെ തുടര്‍ന്നാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. കത്തുകള്‍ ഡിജിപിക്ക് കൈമാറുമെന്ന് അവര്‍ പറഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടതും നടിക്കെതിരെ വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ മറുപടി നല്‍കിയതും വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭീഷണിയും മോശം പരാമര്‍ശവുമുള്ള നിരവധി കത്തുകള്‍ വനിതാ കമ്മീഷന്‍ ഓഫീസിലെത്തിയത്. മനുഷ്യവിസര്‍ജ്ജ്യം പായ്ക് ചെയ്ത് വനിതാ കമ്മീഷന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു. സിനിമാ മേഖലയിലെ വനിതാ സംഘടനാ അംഗങ്ങള്‍ക്ക് നേരെയും ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു.

Related Tags :
Similar Posts