< Back
Kerala
പുതിയ പൊലീസ് നയം ഉടന്‍ അറിയാംപുതിയ പൊലീസ് നയം ഉടന്‍ അറിയാം
Kerala

പുതിയ പൊലീസ് നയം ഉടന്‍ അറിയാം

admin
|
15 May 2018 3:39 AM IST

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ചു. ചൊവ്വാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെയും, പതിനെട്ടിന് വകുപ്പ് സെക്രട്ടറിമാരുടെയും യോഗം നടക്കും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ മു‌ഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. പുതിയ പൊലീസ് നയവും പ്രഖ്യാപിക്കും.

പൊലീസ് തലപ്പത്തെ അടിമുടി അഴിച്ചുപണിക്ക് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായി പൊലീസ് ആസ്ഥാനത്ത് എത്തുന്നതും ചൊവ്വാഴ്ചയാണ്. സര്‍ക്കാരിന്റെ താത്പര്യപ്രകാരം ആഭ്യന്ത്രര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തയ്യാറാക്കിയ പൊലീസ് നയവും 14-ന് പ്രഖ്യാപിക്കും. കേസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കണമെന്ന നയമാണ് സര്‍ക്കാരിനുള്ളത്. പാതിരാത്രി പോലും സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന നിര്‍ദ്ദേശവുമുണ്ട്. സര്‍ക്കാരിന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദാണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന നിര്‍ദ്ദേശമാകും ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമായി നല്‍കുക. ഈ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

Similar Posts