< Back
Kerala
മിഡിലീസ്റ്റ് ചന്ദ്രികയിലും സിഎച്ച് സെന്ററിലും അഴിമതിയെന്ന് വിമര്‍ശംമിഡിലീസ്റ്റ് ചന്ദ്രികയിലും സിഎച്ച് സെന്ററിലും അഴിമതിയെന്ന് വിമര്‍ശം
Kerala

മിഡിലീസ്റ്റ് ചന്ദ്രികയിലും സിഎച്ച് സെന്ററിലും അഴിമതിയെന്ന് വിമര്‍ശം

Khasida
|
14 May 2018 6:07 AM IST

സമസ്തയുമായി അടുക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളെ ഗൌരവത്തോടെ കാണമെന്നും മുസ്‍ലീം ലീഗ് നേതൃയോഗം

മിഡിലീസ്റ്റ് ചന്ദ്രികയിലും സി എച്ച് സെന്ററിലും അഴിമതി നടക്കുന്നുവെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശം. സമസ്തയുമായി അടുക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളെ ഗൌരവമായി കാണണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാണക്കാട് തങ്ങള്‍ വഴങ്ങരുതെന്ന അഭിപ്രായവും ഉയര്‍ന്നു.

പാര്‍ട്ടി മുഖപ്പത്രമായ ചന്ദ്രികയുടെ ഗള്‍ഫ് എഡിഷനുകളുടെയും സിഎച്ച് സെന്ററിന്റെയും വരവു ചെലവു കണക്കുകള്‍ പാര്‍ട്ടിയില്‍ അവതരിപ്പിക്കുന്നില്ലെന്ന് യുഎഇയില്‍ നിന്നുള്ള കെഎംസിസി പ്രതിനിധിയാണ് യോഗത്തില്‍ ഉന്നയിച്ചത്. ഒരു തരത്തിലുള്ള ഓഡിറ്റിംഗിനും ഈ കണക്കുകള്‍ വിധേയമാക്കാത്തതിനാല്‍ അഴിമതി സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുമായി അടുക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളെ ഗൌരവത്തോടെ കാണണമെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധി പറഞ്ഞു.
എപി-ഇകെ പള്ളിത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മധ്യസ്ഥ ശ്രമം നടത്തുന്നുണ്ട്. സമസ്തയില്‍ ലീഗിനുള്ള സ്വാധീനം നഷ്ടപ്പെടാന്‍ ഇതിടയാക്കും. കാരാട്ട് റസാഖ് അടക്കമുള്ള ലീഗ് വിരുദ്ധരുമായി സമസ്ത അടുപ്പം പുലര്‍ത്തുന്നത് നേതൃത്വം ശ്രദ്ധിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെയും സമസ്തയിലെയും ചില നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാണക്കാട് തങ്ങള്‍ വഴങ്ങരുതെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടു.
പ്രവര്‍ത്തക സമിതി ക്യാംപ് ഇന്ന് സമാപിക്കും.

Related Tags :
Similar Posts