< Back
Kerala
ഷെല്‍വിയുടെ മരണത്തോടെ നഷ്ടമായത് ഒരു കായിക പ്രതിഭയുടെ തണല്‍ഷെല്‍വിയുടെ മരണത്തോടെ നഷ്ടമായത് ഒരു കായിക പ്രതിഭയുടെ തണല്‍
Kerala

ഷെല്‍വിയുടെ മരണത്തോടെ നഷ്ടമായത് ഒരു കായിക പ്രതിഭയുടെ തണല്‍

Jaisy
|
15 May 2018 8:01 PM IST

സംസ്ഥാന തലത്തില്‍ വരെ കഴിവു തെളിയിച്ച മഹേഷ് കുമാര്‍ എന്ന ആദിവാസി വിദ്യാര്‍ഥിയാണ് അമ്മയുടെ മരണത്തോടെ ഇപ്പോള്‍ അനാഥനായിരിക്കുന്നത്

പാലക്കാട് മുതലമടയിലെ ആദിവാസി യുവതി ഷെല്‍വിയുടെ മരണത്തോടെ നഷ്ടമായത് ഒരു കായിക പ്രതിഭയുടെ തണലുകൂടിയാണ്. സംസ്ഥാന തലത്തില്‍ വരെ കഴിവു തെളിയിച്ച മഹേഷ് കുമാര്‍ എന്ന ആദിവാസി വിദ്യാര്‍ഥിയാണ് അമ്മയുടെ മരണത്തോടെ ഇപ്പോള്‍ അനാഥനായിരിക്കുന്നത്.

മുതലമട ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മഹേഷ് കുമാര്‍ . 1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായികമേളയില്‍ പാലക്കാടിനായി മത്സരിച്ചിരുന്നത് മഹേഷായിരുന്നു. ഇപ്പോള്‍ എറണാകുളത്തു നടക്കുന്ന അന്തര്‍സംസ്ഥാന ക്ലബ് കായിക മത്സരത്തിന് പോകാനായി ബാഗും വസ്ത്രങ്ങളുമെടുക്കാന്‍ സ്കൂളില്‍ നിന്നും വീട്ടില്‍ വന്നതായിരുന്നു മഹേഷ്. അപ്പോഴാണ് അമ്മ മരിച്ച വിവരം മഹേഷറിയുന്നത്. ചുള്ളിയാര്‍ ഡാമിനടുത്തെ കുളത്തിനരികില്‍ കഴിഞ്ഞ ദിവസമാണ് മഹേഷിന്റെ അമ്മ ഷെല്‍വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്, ഷെല്‍വിയുമായി തെറ്റിക്കഴിയുന്ന മഹേഷിന്റെ അഛന്‍ ഇതേ കേസില്‍ പൊലീസ് കസ്റ്റഡിയിലാണ്. മഹേഷിനു താഴെ രണ്ടു സഹോദരങ്ങളുണ്ട്. ആരുടെയെങ്കിലും കനിവുണ്ടെങ്കിലേ ഇവര്‍ക്ക് വിശപ്പടക്കാനുള്ള ഭക്ഷണം പോലും ലഭിക്കൂ.

Similar Posts