< Back
Kerala
കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണംകൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം
Kerala

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം

admin
|
15 May 2018 6:24 AM IST

കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പും എറിഞ്ഞുതകര്‍ത്തു.

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം. കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പും എറിഞ്ഞുതകര്‍ത്തു. വാഹനപരിശോധനയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

വാഹന പരിശോധനയ്ക്കിടെ ആര്‍എസ്എസ് നേതാവ് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതോടെ സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. സിഐ അടക്കമുള്ളവരെ പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു.

Similar Posts