< Back
Kerala
Kerala

മലപ്പുറത്ത് ജനവിധി തേടുന്നത് 16 പേര്‍

Sithara
|
16 May 2018 2:51 AM IST

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാര്‍ഥികളുടെ
ചിത്രം വ്യക്തമായി. മൊത്തം 16 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍, എന്‍ഡിഎ സ്ഥാനാര്‍ഥി
എന്‍ ശ്രീപ്രകാശ് എന്നിവര്‍ക്ക് പുറമെ 11 പേര്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി. പി കെ കുഞ്ഞാലിക്കുട്ടിക്ക് ഡമ്മിയായി എം ഉമ്മറും എം ബി ഫൈസലിന് ഡമ്മിയായി ഐടി നജീബും എന്‍ ശ്രീപ്രകാശിന്റെ ഡമ്മിയായി രാമചന്ദ്രനും പത്രിക നല്‍കി. അവസാന ദിനമായ വ്യാഴാഴ്ച ഒന്‍പത് പേരാണ് പത്രിക നല്‍കിയത്. ശിവസേനയുടെ സ്ഥാനാര്‍ഥിയായി കെ ഷാജിമോന്‍ പത്രിക നല്‍കി. ഇടതുവലതു മുന്നണികള്‍ക്ക് ബിജെപി ആവശ്യാനുസരണം വോട്ടുകള്‍ വില്‍ക്കുന്നുവെന്നാരോപിച്ചാണ് ശിവസേന സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡോ. കെ പത്മരാജാണ് ആദ്യമായി പത്രിക നല്‍കിയത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി എ കെ ഷാജി, അബ്ദുസ്സലാം, അബ്ദുല്‍ സഗീര്‍, യൂസുഫ്, തൃശൂര്‍ നസീര്‍ എന്നിവര്‍ പത്രിക നല്‍കി. പി കെ കുഞ്ഞാലിക്കുട്ടിക്ക് അപരനായി കെ പി കുഞ്ഞാലിക്കുട്ടിയും എം ബി ഫൈസലിന് അപരനായി മുഹമ്മദ് ഫൈസലുമുണ്ട്. വെള്ളിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 27 വരെ പത്രിക പിന്‍വലിക്കാം.

Similar Posts