< Back
Kerala
Kerala
വേങ്ങരയില്‍ ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്തുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടെന്ന് യൂത്ത് ലീഗ്
|15 May 2018 8:07 AM IST
ഇതെന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കണം
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്തുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇതെന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കണം. മുന്‍കാലങ്ങളില്‍ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ലീഗ് അത് തിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മാത്രമായി ഒതുങ്ങി പോകാതെ രാഷ്ട്രീയമായി ജാഗ്രത പുലര്‍ത്താന്‍ തയ്യാറാകണം. ഇതിനായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്നും ഫിറോസ് കോഴിക്കോട് പറഞ്ഞു.-