< Back
Kerala
വാക്സിനേഷന്‍, ഗെയില്‍; ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമെന്ന് തോമസ് ഐസക്Kerala
വാക്സിനേഷന്‍, ഗെയില്‍; ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമെന്ന് തോമസ് ഐസക്
|15 May 2018 9:25 PM IST
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘടിത പ്രവര്‍ത്തനം നടക്കുന്നുവെന്നാണ് തോമസ് ഐസകിന്‍റെ ആരോപണം.
ഗെയില്‍ പദ്ധതിക്കും എംആര്‍ വാക്സിനേഷനും എതിരെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘടിത പ്രവര്‍ത്തനങ്ങളെന്ന് ധനമന്ത്രി തോമസ് ഐസക്. പോപ്പുലിസ്റ്റ് ഡിമാന്‍റുകള്‍ക്ക് പോലും മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു. തീവ്രവാദ നിലപാട് സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഗെയില്‍ പദ്ധതിയില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ചര്‍ച്ചയാകാം. സമയബന്ധിതമായി പദ്ധതി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയിലുണ്ട്. പദ്ധതി വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനജാഗ്രതാ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം