< Back
Kerala
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അധ്യാപികമാർ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതിവിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അധ്യാപികമാർ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി
Kerala

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അധ്യാപികമാർ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി

Muhsina
|
15 May 2018 9:41 PM IST

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ ഗൗരി നേഹ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ച കേസിൽ പ്രതികളായ അധ്യാപികമാർ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. ക്രസൻസ് നേവിസ്, സിന്ധു പോൾ എന്നിവരുടെ..

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ ഗൗരി നേഹയുടെ മരണം സംബന്ധിച്ച കേസിൽ പ്രതികളായ അധ്യാപികമാർ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. ക്രസൻസ് നേവിസ്, സിന്ധു പോൾ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നിർദേശം .. കീഴടങ്ങിയ ശേഷം അധ്യാപികമാർക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

പത്താം ക്ലാസ് വിദ്യാർ ത്ഥിനി ഗൗരി നേഹ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട അധ്യാപികമാരോട് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഈ മാസം 17 ന് കീഴടങ്ങാനാണ് കോടതി നിർദേശം നൽകിയത്. അന്നു തന്നെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.18, 19. 20 തിയതികളിൽ അധ്യാപകർ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം. തുടർന്ന് വരുന്ന എല്ല ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി അന്വേഷണത്തിൽ സഹകരിക്കണമെന്നുമാണ് കോടതി നിർദേശം.

പ്രോസിക്യൂഷൻ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ സിഡി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഗൗരി യുടെ അച്ഛൻ പ്രസന്ന കുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Similar Posts