< Back
Kerala
തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിമര്‍ശം; പ്രതികരിക്കാതെ മുഖ്യമന്ത്രിതോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിമര്‍ശം; പ്രതികരിക്കാതെ മുഖ്യമന്ത്രി
Kerala

തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിമര്‍ശം; പ്രതികരിക്കാതെ മുഖ്യമന്ത്രി

Muhsina
|
15 May 2018 11:34 PM IST

കോഴിക്കോട് നടന്ന വിവിധ പരിപാടികളില്‍ വെച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും ഒരിടത്തും മാധ്യമങ്ങള്‍ക്ക് മുഖം നല്കിയില്ല തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു..

തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിമര്‍ശനങ്ങളിലും കയ്യേറ്റ ആരോപണങ്ങളിലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടന്ന വിവിധ പരിപാടികളില്‍ വെച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും ഒരിടത്തും മാധ്യമങ്ങള്‍ക്ക് മുഖം നല്കിയില്ല.

തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആദ്യ ചോദ്യം. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍. താജ് ഗേറ്റ് വെ ഹോട്ടലില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷവും ഇക്കാര്യത്തില്‍ പ്രതികരണം തേടി. ടാഗോര്‍ഹാളിലെത്തുമ്പോഴേക്കും തോമസ് ചാണ്ടിക്കെതിരായ കോടതിയുടെ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. ടൌണ്‍ഹാളിലെ പരിപാടിക്ക് ശേഷവും പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.

Similar Posts