< Back
Kerala
വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകനെ പരിചയപ്പെടാം വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകനെ പരിചയപ്പെടാം 
Kerala

വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകനെ പരിചയപ്പെടാം 

rishad
|
15 May 2018 9:29 AM IST

സ്കിറ്റ്, മൈം മത്സരങ്ങള്‍ക്ക് ഉണ്ണിരാജിന്റെ കുട്ടികള്‍ എല്ലാ വര്‍ഷവും വരും. സമ്മാനങ്ങള്‍ വാരികൂട്ടിയാകും മടക്കം

വര്‍ഷങ്ങളായി കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു അധ്യാപകനെ പരിചയപ്പെടാം. സ്കിറ്റ് , മൈം മത്സരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ഉണ്ണിരാജാണ് ആ അധ്യാപകന്‍. പക്ഷെ, ഇതിന് പിന്നിലൊരു സസ്പെന്‍സുണ്ട്. ഉണ്ണിരാജിന്റെ കുട്ടികള്‍. കഴിഞ്ഞ 18 വര്‍ഷങ്ങളായി കലോത്സവ വേദികളില്‍ കേള്‍ക്കുന്നതാണ് ഈ വിളി. സ്കിറ്റ്, മൈം മത്സരങ്ങള്‍ക്ക് ഉണ്ണിരാജിന്റെ കുട്ടികള്‍ എല്ലാ വര്‍ഷവും വരും. സമ്മാനങ്ങള്‍ വാരികൂട്ടിയാകും മടക്കം. ഇത്തവണയും പല ജില്ലകളില്‍ നിന്നുള്ള 5 ടീമുകളുമായാണ് വരവ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലെ ഒറ്റ സീനില്‍ കുടെ കുടെ ചിരിപ്പിച്ച കവി. സിനിമ റിലീസ് ചെയ്ത ശേഷമുള്ള ആദ്യ കലോത്സവം. സെല്‍ഫി എടുക്കാനും വിശേഷമറിയാനും ആരൊക്കെയോ അടുത്ത് കൂടുന്നുണ്ട്. തിരിച്ചറിയപ്പെടുന്നതിലെ സന്തോഷത്തിലാണ് ഉണ്ണിരാജ്.

Similar Posts