< Back
Kerala
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയമെന്ന് എസ്ക്യുആര്‍ ഇല്യാസ്പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയമെന്ന് എസ്ക്യുആര്‍ ഇല്യാസ്
Kerala

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയമെന്ന് എസ്ക്യുആര്‍ ഇല്യാസ്

admin
|
16 May 2018 5:16 AM IST

ഒരിടത്ത് പോരടിച്ച് മറ്റിടത്ത് കെട്ടി പുണരുന്ന പരിഹാസ്യ രാഷ്ടീയമാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമെന്ന് ദേശീയ അധ്യക്ഷന്‍ എസ് ക്യു ആര്‍ ഇല്യാസ്. ഒരിടത്ത് പോരടിച്ച് മറ്റിടത്ത് കെട്ടി പുണരുന്ന പരിഹാസ്യ രാഷ്ടീയമാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,

സാധാരണക്കാരനെ മറക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള ബദലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രമെന്ന് എസ് ക്യു ആര്‍ ഇല്യാസ് പറഞ്ഞു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വന്‍ അന്തരമാണുള്ളത്. ഈ സാഹചര്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും എസ് ക്യു ആര്‍ ഇല്യാസി മുക്കത്ത് പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ മാത്രമാണ് രാജ്യത്ത് ജീവിക്കുന്നതെന്ന ധാരണയിലാണ് ബി ജെ പിയുടെ കേന്ദ്രഭരണം മുന്നോട്ട് പോകുന്നത്.സാധാരണക്കാരനെ വിസ്മരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള തിരിച്ചടി നല്‍കി കേരളം മറ്റ് മേഖലകളിലെന്ന പോലെ ഈ നിയമസഭ തിരഞ്ഞെടുപ്പിലും രാജ്യത്തിന് മറ്റൊരു മാതൃയാവമെന്നും വെല്‍ ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്‍ പറഞ്ഞു.

Related Tags :
Similar Posts