< Back
Kerala
Kerala

കോട്ടയത്തെ ദമ്പതികളുടെ തിരോധാനം; ക്രൈംബ്രാഞ്ച് സംഘം അജ്മീറിലെത്തി

Sithara
|
15 May 2018 3:28 PM IST

10 മാസം മുന്‍പ് കോട്ടയം അറുപുഴയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി അജ്മീറില്‍ ക്രൈംബ്രാഞ്ച് വിശദമായ പരിശോധന നടത്തുന്നു.

10 മാസം മുന്‍പ് കോട്ടയം അറുപുഴയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി അജ്മീറില്‍ ക്രൈംബ്രാഞ്ച് വിശദമായ പരിശോധന നടത്തുന്നു. ദമ്പതികള്‍ അജ്മീര്‍ ദര്‍ഗയില്‍ പോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തി പരിശോധന നടത്തുന്നത്. ദമ്പതികളുടെ ചിത്രങ്ങള്‍ അജിമീറില്‍ പതിക്കും.

കാണാതായ ഹാഷിമും ഹബീബയും കേരളത്തിനുള്ളില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്ലാ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെയാണ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഹാഷിം സ്ഥിരമായി സന്ദര്‍ശിക്കാറുള്ള പെരുമ്പാവൂരിലെ ഒരു മതപണ്ഡിതന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോല്‍ അജ്മീറില്‍ എത്തിയിരിക്കുന്നത്. അജ്മീര്‍ ദര്‍ഗയിലും പരിസര പ്രദേശത്തുമെല്ലാം ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നാലെ അജ്മീറിലും പരിസര പ്രദേശത്തും ദമ്പതികളുടെ ചിത്രങ്ങള്‍ പതിക്കാനും പൊലീസ് തിരുമാനിച്ചിട്ടുണ്ട്. ഇവര്‍ പോയ വാഹനം കണ്ടെത്താന്‍ കാര്‍ കമ്പനിയുടെ സഹായവും തേടിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 6ആം തിയതിയാണ് ഇരുവരേയും കാണാതാകുന്നത്. ഭക്ഷണം വാങ്ങാനെന്ന പേരില്‍ പുതിയ വാഗണര്‍ കാറില്‍ പുറത്ത് പോയ ഇവര്‍ പിന്നീട് തിരികെ എത്തിയില്ല.

Related Tags :
Similar Posts