< Back
Kerala
കേരളത്തില്‍ റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച മുതല്‍കേരളത്തില്‍ റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച മുതല്‍
Kerala

കേരളത്തില്‍ റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച മുതല്‍

admin
|
15 May 2018 8:11 PM IST

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.

കേരളത്തില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാരും മുസ്‍ലിം നേതാക്കളും അറിയിച്ചു.

ശഅ്ബാന്‍ 29ന് മാസം കണ്ടതിനാല്‍ തിങ്കളാഴ്ച നോമ്പാകുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും പ്രഖ്യാപിച്ചു. നാളെ റമദാന്‍ ആരംഭിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും അറിയിച്ചു. ദക്ഷിണ കേരളത്തിലും റമദാന്‍ വ്രതം നാളെയാണ് ആരംഭിക്കുകയെന്ന് പാളയം ഇമാം വി വി സുഹൈബ് മൌലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് മൌലവിയും അറിയിച്ചു.

നാളെ റമദാന്‍ ആരംഭിക്കുമെന്ന് ഇരു വിഭാഗം മുജാഹിദ് നേതാക്കളും അറിയിച്ചു.

Related Tags :
Similar Posts