< Back
Kerala
ലാവലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് സിബിഐKerala
ലാവലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് സിബിഐ
|15 May 2018 3:46 PM IST
കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത്ത് സിംഗാണ് സിബിഐക്ക് വേണ്ടി ഹാജരാവുന്നത്.അദ്ദേഹത്തിന് ഹാജരാവാന്‍ സമയം ആവശ്യമാണെന്നാണ് സിബിഐയുടെ വാദം.
ലാവലിന്‍ കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തെ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത്ത് സിംഗാണ് സിബിഐക്ക് വേണ്ടി ഹാജരാവുന്നത്.അദ്ദേഹത്തിന് ഹാജരാവാന്‍ സമയം ആവശ്യമാണെന്നാണ് സിബിഐയുടെ വാദം.
കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് സിബിഐ ഇന്ന് കോടതിയെ സമീപിച്ചത്. പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്കക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് ഹൈക്കോടതിയ്ക്ക് മുമ്പാകെയുള്ളത്.