< Back
Kerala
ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിക്ക് പുതിയ ഫേസ്ബുക്ക് പേജ്Kerala
ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിക്ക് പുതിയ ഫേസ്ബുക്ക് പേജ്
|15 May 2018 11:40 PM IST
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാനും ജനങ്ങളുമായി സംവദിക്കാനുമായി പുതിയ ഫേസ്ബുക്ക് പേജ് തുറന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാനും ജനങ്ങളുമായി സംവദിക്കാനുമായി പുതിയ ഫേസ്ബുക്ക് പേജ് തുറന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് (chief minister's office) എന്ന പേരിലാണ് ഫേസ്ബുക്ക് അക്കൌണ്ട്. സർക്കാരിന്റെ കഴിഞ്ഞ ഒരു മാസക്കാലത്തെ പ്രവർത്തനങ്ങൾ പേജിൽ വിശദീകരിക്കുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന നിർദേശങ്ങളും വിമർശങ്ങളും അറിയിക്കണമെന്ന അഭ്യർത്ഥനയും ആമുഖമായി നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന പ്രതിപക്ഷ വിമർശത്തിന് തൊട്ട് പിന്നാലെയാണ് ജനങ്ങളുമായി സംവദിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്.