< Back
Kerala
ക്ഷേത്രങ്ങളില്‍ റെഡ് വളണ്ടിയര്‍മാര്‍: കലാപം വിളിച്ചുവരുത്തരുതെന്ന് കോടിയേരിയോട് കുമ്മനംക്ഷേത്രങ്ങളില്‍ റെഡ് വളണ്ടിയര്‍മാര്‍: കലാപം വിളിച്ചുവരുത്തരുതെന്ന് കോടിയേരിയോട് കുമ്മനം
Kerala

ക്ഷേത്രങ്ങളില്‍ റെഡ് വളണ്ടിയര്‍മാര്‍: കലാപം വിളിച്ചുവരുത്തരുതെന്ന് കോടിയേരിയോട് കുമ്മനം

Sithara
|
16 May 2018 10:32 PM IST

ക്ഷേത്രങ്ങളില്‍ റെഡ് വളണ്ടിയര്‍മാരെ എത്തിക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ ശ്രമം കലാപം വിളിച്ചുവരുത്തുമെന്ന് കുമ്മനം രാജശേഖരന്‍

ക്ഷേത്രങ്ങളില്‍ റെഡ് വളണ്ടിയര്‍മാരെ എത്തിക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ ശ്രമം കലാപം വിളിച്ചുവരുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യോഗ ഉള്‍പ്പെടെയുള്ള നല്ല കാര്യങ്ങള്‍ക്കായാണ് റെഡ് വളണ്ടിയര്‍മാര്‍ ക്ഷേത്രത്തില്‍ എത്തുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ കോടിയേരിയുടെ ഇപ്പോഴത്തെ പ്രസ്താവന അത്തരത്തിലുള്ളതല്ലെന്നും ഇതിനെ ആര്‍എസ്എസ് നേരിടുമെന്നും കുമ്മനം രാജശഖരന്‍ കോട്ടയത്ത് പറഞ്ഞു.

ആര്‍എസ്എസ് ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നടത്തിയാല്‍ സിപിഎം തടയുമെന്നാണ് കോടിയേരി ബാലൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. ആര്‍എസ്എസിന്റേതല്ല. ആയുധ പരിശീലനം നടത്തിയാല്‍ റെഡ് വളണ്ടിയര്‍ പരിശീലനത്തിനും സിപിഎം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts