< Back
Kerala
Kerala

വ്യാപാരികള്‍ വില്‍പന നികുതി ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി

admin
|
16 May 2018 5:09 PM IST

ആത്മഹത്യക്ക് കാരണക്കാരാനായ വില്‍പന നികുതി ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു‍.

വില്‍പന നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപാരികള്‍ സംസ്ഥാനത്തെ വില്‍പന നികുതി ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഹര്‍ത്താലിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് വ്യാപാര ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനം വില്‍പന നികുതി ഓഫീസിനു മുന്‍പില്‍ പൊലീസ് തടഞ്ഞു. ആത്മഹത്യക്ക് കാരണക്കാരാനായ വില്‍പന നികുതി ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു‍. വ്യാപാരികള്‍ക്കെതിരായ നടപടികള്‍ തുടരുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ അടുത്ത തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts