< Back
Kerala
വൈറലായ എന്‍റെ വക സുലൈമാനി വീഡിയോയെ കുറിച്ച് പിവിഅബ്ദുല്‍ വഹാബ് എം.പിവൈറലായ എന്‍റെ വക സുലൈമാനി വീഡിയോയെ കുറിച്ച് പിവിഅബ്ദുല്‍ വഹാബ് എം.പി
Kerala

വൈറലായ എന്‍റെ വക സുലൈമാനി വീഡിയോയെ കുറിച്ച് പിവിഅബ്ദുല്‍ വഹാബ് എം.പി

Subin
|
16 May 2018 5:29 PM IST

മലപ്പുറം ജില്ലയെ കുറിച്ച് ഡോ. എന്‍.ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരമര്‍ശത്തിനെതിരെ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

മലപ്പുറം ജില്ലയെ കുറിച്ച് ഡോ. എന്‍.ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരമര്‍ശത്തിനെതിരെ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. മലപ്പുറത്തു വന്ന് സുലൈമാനി കുടിച്ചാല്‍ തീരാവുന്ന പ്രശ്‌നംമാത്രമേ ഇപ്പോഴുളളുവെന്ന് വഹാബ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

മലപ്പുറം ജില്ല രൂപീകരണം മുതല്‍ മലപ്പുറത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മലപ്പുറത്തെ ചെറിയ പ്രശ്‌നങ്ങള്‍ പോലും ദേശീയമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. മലപ്പുറത്തുകാരെ കുറിച്ച് തെറ്റിധാരണ പരത്തുന്നവരോട് പറയാനുളളത് ഇത്രമാത്രം. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കാലം മുതല്‍ മലപ്പുറത്തുകാര്‍ അതിഥികള്‍ക്ക് സ്‌നേഹത്തോടെ നല്‍കിവരുന്നതാണ് കട്ടന്‍ ചായ. ഈ സുലൈമാനി കുടിച്ച് അല്‍പ്പം സംസാരിച്ചാല്‍ എല്ലാം തീരും.

കൊച്ചികാരിയായ തന്റെ ഭാര്യപോലും മലപ്പുറത്തെ ഭയത്തോടെയാണ് കണ്ടിരുന്നതെന്നും പി.വി അബ്ദുല്‍ വഹാബ് പറയുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ മലപ്പുറത്തേക്ക് വന്നാല്‍ തന്റെ വക സുലൈമാനി നല്‍കും. തുടര്‍ന്ന് സ്‌നേഹത്തോടെ അല്‍പ്പനേരം സംസാരിച്ചാല്‍ എല്ലാംതീരുമെന്നും വഹാബ് പറയുന്നു.

Related Tags :
Similar Posts