< Back
Kerala
വിശ്വാസ്യത കണക്കിലെടുത്താവാം ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത്: സിഐടിയുവിശ്വാസ്യത കണക്കിലെടുത്താവാം ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത്: സിഐടിയു
Kerala

വിശ്വാസ്യത കണക്കിലെടുത്താവാം ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത്: സിഐടിയു

Sithara
|
17 May 2018 12:30 AM IST

ഇടതുനയത്തിന് വിരുദ്ധമായി നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ സിഐടിയു എതിര്‍ക്കുമെന്ന് തപന്‍സെന്‍

വിശ്വാസ്യത കണക്കിലെടുത്തായിരിക്കാം ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതെന്ന് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേണം വിമര്‍ശിക്കാന്‍. അതേസമയം ഇടതുനയത്തിന് വിരുദ്ധമായി നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ സിഐടിയു എതിര്‍ക്കുമെന്നും തപന്‍സെന്‍ പാലക്കാട് പറഞ്ഞു.

Related Tags :
Similar Posts