< Back
Kerala
രാജ്യത്തെ പ്രതിസന്ധിക്ക് കാരണം മോദിയുടെ ഭ്രാന്തന്‍ നടപടി: ചെന്നിത്തലരാജ്യത്തെ പ്രതിസന്ധിക്ക് കാരണം മോദിയുടെ ഭ്രാന്തന്‍ നടപടി: ചെന്നിത്തല
Kerala

രാജ്യത്തെ പ്രതിസന്ധിക്ക് കാരണം മോദിയുടെ ഭ്രാന്തന്‍ നടപടി: ചെന്നിത്തല

Sithara
|
17 May 2018 3:37 AM IST

ജനങ്ങള്‍ മോദിയുടെ ശരീരത്തില്‍ മഷി പുരട്ടുമെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യം നേരിടുന്ന സ്തംഭനാവസ്ഥയ്ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭ്രാന്തന്‍ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ മോദിയുടെ ശരീരത്തില്‍ മഷി പുരട്ടുമെന്നും അദേഹം പറഞ്ഞു. എജി ഓഫീസിന് മുന്നില്‍ യുഡിഎഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കറന്‍സി പരിഷ്കരണത്തിലൂടെ നരേന്ദ്ര മോദി രാജ്യത്തെ സ്തംഭിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപി വലിയ ഗൂഢാലോചനയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് മാറ്റം കൊണ്ട് പേറ്റിഎം കമ്പനിക്കാണ് ഗുണമുണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

നോട്ട് പ്രതിസന്ധി തീരാന്‍ 50 ദിവസം കാത്തിരിക്കുമ്പോഴേക്കും രാജ്യം ഇല്ലാതാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കവെ പറഞ്ഞു.

Similar Posts