< Back
Kerala
അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള ചര്‍ച്ചയ്ക്കായി എം എം മണി ഡല്‍ഹിയില്‍Kerala
അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള ചര്‍ച്ചയ്ക്കായി എം എം മണി ഡല്‍ഹിയില്‍
|16 May 2018 11:26 PM IST
സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കാനായി വൈദ്യുതി മന്ത്രി എം എം മണി ഡൽഹിയിലെത്തി.
സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കാനായി വൈദ്യുതി മന്ത്രി എം എം മണി ഡൽഹിയിലെത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദാവേയുമായി എം എം മണി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ അതിരപ്പിള്ളി വിഷയവും ചർച്ചയാകും. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ നിലപാട് എം എം മണി കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ മുന്നണിയിൽ നിന്നുതന്നെ എതിർപ്പുയർന്ന സാഹചര്യത്തിൽ എന്ത് നിലപാടാകും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ സ്വീകരിക്കുക എന്നത് നിർണായകമാണ്.