< Back
Kerala
Kerala

ഗണേഷിന്‍റേത് വ്യക്തിപരമായ അഭിപ്രായമെന്ന് കോടിയേരി

admin
|
16 May 2018 7:21 PM IST

ഗണേഷ് എല്‍ഡിഎഫിന്‍റെ സ്വതന്ത്ര എംഎല്‍എയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ പി ടി തോമസ് എം എല്‍ എക്ക് താല്‍പ്പര്യമുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന പി ടി തോമസ് എം എല്‍ എയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. ഗണേശ് കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോടിയേരി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി ടി തോമസ് ആദ്യം മുതലേ ഇടപെട്ടുകൊണ്ടേയിരിക്കുകയാണ്. സര്‍ക്കാര്‍ ശരിയായ നിലയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.ഗണേഷ് കുമാറിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും കോടിയേരി പറഞ്ഞു. ഗണേഷ് ഇടതു മുന്നണിയിലെ സ്വതന്ത്ര എംഎല്‍എയാണ്.

കേസ് അട്ടിമറിക്കാന്‍ ഇടത് ജനപ്രതിനിധികള്‍ ശ്രമം നടത്തുകയാണെന്നും കോടിയേരിയുടെ മൌനം കുറ്റവാളികളെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും പി ടി തോമസ് എം എല്‍ എ ആരോപണംഉന്നയിച്ചിരുന്നു. അതേ സമയം ദിലീപിനെ അനുകൂലിക്കുന്ന സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശങ്ങള്‍ അക്രമികളെ സംരക്ഷിക്കാൻ
ലക്ഷ്യമിട്ടുള്ളതെന്നും സൂപ്പര്‍ പി ആര്‍ ഒ വര്‍ക്കാണ് നടന്നിട്ടുള്ളതെന്നും പി ടി തോമസ് പറഞ്ഞിരുന്നു.

Similar Posts