< Back
Kerala
നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പിനിരയായവർ ദേശീയപാത ഉപരോധിച്ചുനിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പിനിരയായവർ ദേശീയപാത ഉപരോധിച്ചു
Kerala

നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പിനിരയായവർ ദേശീയപാത ഉപരോധിച്ചു

Muhsina
|
17 May 2018 5:05 AM IST

ആത്മഹത്യ ചെയ്ത നിക്ഷേപകനെറെ മൃതദേഹവും കൊണ്ടായിരുന്നു പ്രതിഷേധം. നിർമ്മൽ കൃഷ്ണ ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന സി കെ ഹരീന്ദ്രൻ എംഎൽഎ..

നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പിനിരയായവർ ദേശീയപാത ഉപരോധിച്ചു. ആത്മഹത്യ ചെയ്ത നിക്ഷേപകനെറെ മൃതദേഹവും കൊണ്ടായിരുന്നു പ്രതിഷേധം. നിർമ്മൽ കൃഷ്ണ ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന സി കെ ഹരീന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു.

ആത്മഹത്യ ചെയ്ത നിർമ്മൽ കൃഷ്ണാ ചിറ്റ് ഫണ്ടിൽ നിക്ഷേപകൻ ഉദിയൻ കുളങ്ങര സ്വദേശി വേണുഗോപാലൻ നായർ നായരുടെ മൃതദേഹം വെച്ചായിരുന്നു ഉദയൻ കുളങ്ങര യിൽ ദേശീയപാത ഉപരോധിച്ചത്. പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രന്‍ നെയ്യാറ്റിൻകര എംഎൽഎ കെ ആന്റണി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. തമിഴ്നാട് കേരള സർക്കാരുകൾ തട്ടിപ്പ് കേസിൽ ഗൗരവത്തോടെ ഇടപെടണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

ഉപരോധത്തിനുശേഷം വിലാപയാത്രയായി മൃതദേഹം വേണുഗോപാലന്‍ നായരുടെ വീട്ടിലേക്ക് കൊണ്ടുപോയി. നിർമ്മൽ കൃഷ്ണ തട്ടിപ്പിനിരയായ മൂന്നാമത്തെ വ്യക്തിയാണ് ആത്മഹത്യ ചെയ്തതെന്നാണ് നിക്ഷേപകർ പറയുന്നത്. നിർമൽ കൃഷ്ണയെ അറസ്റ്റ് ചെയ്തു കേരളത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുക, നിക്ഷേപകരുടെ ആശങ്ക അകറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കമ്മറ്റി മുന്നോട്ടുവയ്ക്കുന്നത്.

Similar Posts