< Back
Kerala
പിണറായിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഗൌരവമേറിയ ചര്‍ച്ചകള്‍പിണറായിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഗൌരവമേറിയ ചര്‍ച്ചകള്‍
Kerala

പിണറായിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഗൌരവമേറിയ ചര്‍ച്ചകള്‍

admin
|
16 May 2018 7:23 AM IST

രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരുമായാണ് പിണറായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചകള്‍ ഗുണകരമായിരുന്നെന്നും ഉന്നയിച്ച വിഷയങ്ങളില്‍ തൃപ്തികരമായ പ്രതികരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായതിനുശേഷം ഡല്‍ഹിയില്‍ സൌഹൃദ സന്ദര്‍ശനത്തിനെത്തിയ പിണറായി വിജയന്‍ കൂടിക്കാഴ്ചയിലുന്നയിച്ചത് ഗൌരവമേറിയ വിഷയങ്ങള്‍. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരുമായാണ് പിണറായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചകള്‍ ഗുണകരമായിരുന്നെന്നും ഉന്നയിച്ച വിഷയങ്ങളില്‍ തൃപ്തികരമായ പ്രതികരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പദം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ഔപചാരിക സന്ദര്‍ശനത്തിലുപരി ഗൌരവതരമായ കൂടിക്കാഴ്ചകളാണ് പിണറായി വിജയന് ഡല്‍ഹിയില്‍ നടത്തിയത്. എല്ലാ വീട്ടിലും കക്കൂസ്, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം, ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, സബ്സിഡികള്‍ ആധാറുമായി ബന്ധിപ്പിച്ച് അര്‍ഹരിലെത്തിക്കുക തുടങ്ങിയ പ്രധാനമന്ത്രി ഉന്നയിച്ച നിര്‍ദേശങ്ങള്‍ ഗൌരവത്തോടെ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുള്ള റബ്ബര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചില നിര്‍ദേശങ്ങളായിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. നാഷ്ണല്‍ ഹൈവെ അതോറിട്ടിയുടെ റോഡ് നിര്‍മ്മാണത്തിനും പ്രതിരോധ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും റബ്ബര്‍ ഉപയോഗിക്കണം തുടങ്ങിയവയായിരുന്ന നിര്ദേശങ്ങള്‍. ഇക്കാര്യത്തില്‍ പ്രൊജക്ട് റിപ്പോര്ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഴക്കടല്‍ മത്സബന്ധത്തിന് വേണ്ട സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കേരളത്തിലെ ബിജെപി-സിപിഎം സംഘര്‍ഷം കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നയിച്ചു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും രാജ്നാഥ്സിങ് ആവശ്യപ്പെട്ടു. കേരളവുമായുള്ള ബന്ധവും, സ്നേഹവും അയവിറക്കുന്നരീതിയിലുള്ള സൌഹൃദപരമായ സ്വീകരണമാണ് കൂടിക്കാഴ്ചകളില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും നല്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Tags :
Similar Posts