< Back
Kerala
വിഎസിനെ ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചുവിഎസിനെ ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു
Kerala

വിഎസിനെ ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു

Sithara
|
18 May 2018 4:04 AM IST

നീല ഗംഗാധരനും സി പി നായരുമാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ

വി എസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നീല ഗംഗാധരനും സി പി നായരുമാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

ക്യാബിനറ്റ് റാങ്കോടെയാണ് വി എസ് അച്യുതാനന്ദനെ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചത്. കമ്മീഷനിലെ മറ്റംഗങ്ങളായ സി പി നായർക്കും നീല ഗംഗാധരനും ചീഫ് സെക്രട്ടറിയുടെ പദവി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ലാത്ത രീതിയിലാണ് കമ്മീഷൻ രൂപീകരണം. സംസ്ഥാന സർക്കാറിൻറ ഭരണം പരിശോധിക്കുക, തിരുത്തലുകൾ നടത്തുക, ശുപാർശകൾ നൽകുക എന്നിവയാണ് കമ്മീഷന്റെ ഉദേശ ലക്ഷ്യങ്ങൾ.

വിഎസിന് ഉചിതമായ പദവി നൽകണമെന്ന സിപിഎം നേതൃത്വത്തിൻറ തീരുമാന പ്രകാരമാണ് ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ചത്. വിഎസ് കമ്മീഷൻ ചെയർമാൻ ആകുമ്പോൾ ഉണ്ടാകുന്ന ഇരട്ടപദവി പ്രശ്നം പരിഹരിക്കാൻ നിയമസഭയിൽ നേരത്തെ ഭേദഗതി ബിൽ പാസാക്കിയിരുന്നു. കമ്മീഷൻ അധ്യക്ഷനാകാൻ വിഎസിന് യോഗ്യതയില്ലെന്ന കേസ് ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. സർക്കാറിന് അധിക ബാധ്യത വരുത്തിവെക്കുന്നതാണ് കമ്മീഷൻ രൂപീകരണമെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

Related Tags :
Similar Posts