< Back
Kerala
ജിഎസ്‍ടി ഭേദഗതി: കേരളത്തിനും ബംഗാളിനും എതിര്‍പ്പ്ജിഎസ്‍ടി ഭേദഗതി: കേരളത്തിനും ബംഗാളിനും എതിര്‍പ്പ്
Kerala

ജിഎസ്‍ടി ഭേദഗതി: കേരളത്തിനും ബംഗാളിനും എതിര്‍പ്പ്

Sithara
|
17 May 2018 6:50 PM IST

ധനമന്ത്രി തോമസ് ഐസക്കും ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും കേന്ദ്രധനന്ത്രി അരുണ്‍ ജയ്റ്റ്‍ലിക്ക് കത്തയച്ചു

രാജ്യസഭയില്‍ പാസ്സാക്കിയ ചരക്ക് സേവന നികുതി ബില്ലിനായുള്ള ഭരണഘടനാ ഭേദഗതിയില്‍ കേരളത്തിനും പശ്ചിമ ബംഗാളിനും എതിര്‍പ്പ്. ധനകാര്യമന്ത്രിമാരായ ഡോ തോമസ് ഐസക്കും അമിത് മിത്രയും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് കത്തയച്ചു. സംസ്ഥാനങ്ങളുമായി ഏര്‍പ്പെട്ടിരുന്ന ധാരണ കേന്ദ്രം ലംഘിച്ചുവെന്നാണ് പരാതി. തോമസ് ഐസക്ക് അരുണ്‍ ജയ്റ്റ്ലിക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

അന്തര്‍ സംസ്ഥാന വ്യാപരങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരാനാണ് നികുതി ചുമത്തുക. നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്നായിരുന്നു ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രം അറിയിച്ചത്. ലോക്സഭയില്‍ വന്ന ബില്ലിലും സംസ്ഥനങ്ങള്‍ക്ക് വിഹിതം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാജ്യസഭയില്‍ വന്ന ഭരണഘടനാ ഭേദഗതിയില്‍ ധനമന്ത്രിമാരുടെ യോഗത്തിലെടുത്ത തീരുമാനം അട്ടിമറിച്ചെന്നാണ് ആക്ഷേപം.

ഏകപക്ഷീയമായി കേന്ദ്രം തീരുമാനം എടുക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസിനും ഉള്ളത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ഉടന്‍ തന്നെ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നാണ് സൂചന.

Similar Posts