< Back
Kerala
ജിഷയെ കുറിച്ച് പ്രചരിച്ച പലതും കെട്ടുകഥളായിരുന്നെന്ന് അന്വേഷണ സംഘംജിഷയെ കുറിച്ച് പ്രചരിച്ച പലതും കെട്ടുകഥളായിരുന്നെന്ന് അന്വേഷണ സംഘം
Kerala

ജിഷയെ കുറിച്ച് പ്രചരിച്ച പലതും കെട്ടുകഥളായിരുന്നെന്ന് അന്വേഷണ സംഘം

Sithara
|
17 May 2018 10:17 PM IST

ആദ്യ ഘട്ടങ്ങളില്‍ അനൌദ്യോഗികമായി പോലീസില്‍ നിന്നും ലഭിച്ച പല വാര്‍ത്തകളും അവാസ്തമായിരുന്നെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ വ്യക്തമാക്കുന്നത്

പെരുമ്പാവൂരില്‍ ജിഷയെന്ന ദലിത് പെണ്‍കുട്ടി മൃഗീയമായി കൊല്ലപ്പെട്ടപ്പോള്‍ പ്രചരിച്ച പലതും കെട്ടുകഥളായിരുന്നെന്ന് അന്വേഷണ സംഘം. ജിഷയും അമീറുല്‍ ഇസ്ലാമും തമ്മില്‍ പ്രണയത്തിലായിരുന്നു, കുളിക്കടവില്‍ വെച്ച് ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായി തുടങ്ങി അവാസ്തവ കഥകള്‍ പ്രചരിച്ചു. പല്ലിന് വിടവുള്ള ആളാണ് കൊലപാതകിയെന്ന വാര്‍ത്തയും തെറ്റായിരുന്നെന്നാണ് അന്വേഷണസംഘം വിശദീകരിക്കുന്നത്.

ജിഷ കൊലപാതക കേസിലെ അന്വേഷണം തുടങ്ങി ആദ്യ ഘട്ടങ്ങളില്‍ അനൌദ്യോഗികമായി പോലീസില്‍ നിന്നും ലഭിച്ച പല വാര്‍ത്തകളും അവാസ്തമായിരുന്നെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ വ്യക്തമാക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലക്ക് പിന്നിലെ കാരണമെന്ന് പറയുന്നത് തെറ്റാണ്. സംഭവ ദിവസം ജിഷ പുറത്ത് പോയെന്നും പുറമെ നിന്ന് കൊണ്ട് വന്ന ഭക്ഷണം കഴിച്ചുവെന്നുമുള്ള വാര്‍ത്തകളും കെട്ടിച്ചമച്ചതാണെന്ന് എസ്‍പി ഉണ്ണിരാജ പറഞ്ഞു.

കണ്ടുപരിചയം മാത്രമുള്ളവര്‍ ഒരുമിച്ച് പുറത്ത് പോയെന്നും ആ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്നുമുള്ള വിവരവും അടിസ്ഥാനമില്ലാത്തതാണ്. അനാറെന്ന സുഹൃത്ത് അമീറിനില്ല തുടങ്ങി ആദ്യഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വന്ന മിക്ക വാര്‍ത്തകളും പോലീസ് നിഷേധിച്ചുവെന്നത് ശ്രദ്ധേയമാണ്.

Similar Posts