< Back
Kerala
ഫസല്‍ ഭീമ യോജനയില്‍ നിന്ന് ആലപ്പുഴയെയും പത്തനംതിട്ടയെയും ഒഴിവാക്കിയതില്‍ പ്രതിഷേധംഫസല്‍ ഭീമ യോജനയില്‍ നിന്ന് ആലപ്പുഴയെയും പത്തനംതിട്ടയെയും ഒഴിവാക്കിയതില്‍ പ്രതിഷേധം
Kerala

ഫസല്‍ ഭീമ യോജനയില്‍ നിന്ന് ആലപ്പുഴയെയും പത്തനംതിട്ടയെയും ഒഴിവാക്കിയതില്‍ പ്രതിഷേധം

Khasida
|
17 May 2018 1:46 PM IST

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഫസല്‍ ഭീമ യോജന

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ഭീമ യോജനയില്‍ നിന്ന് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയില്‍ നിന്ന് കാര്‍ഷിക മേഖലക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളെ ഒഴിവാക്കിയതിന് ഒരു കാരണവും ഇതുവരെ പറഞ്ഞിട്ടുമില്ല. നെല്ല് സംഭരണത്തിന്റെ തുക പോലും സമയത്ത് ലഭിക്കാത്ത കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് കൂടി നഷ്ടമാകുന്നത് ഇരട്ട ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങളിലുടെ ഉണ്ടാവുന്ന കൃഷിനഷ്ടത്തിന് വലിയ ആശ്വാസമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതി. കാലാവസ്ഥാ മാറ്റം കാരണം കൃഷിയില്‍ പലപ്പോഴും അപ്രതീക്ഷിത നഷ്ടമാണ് കര്‍ഷകന് ഉണ്ടാവുന്നത്. നഷ്ടം കൃത്യമായി കണക്കാക്കി ചെലവിന്റെ നല്ല ഭാഗവും ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ നെല്ലറയായ കുട്ടനാട് കൂടി ഉള്‍പ്പെടുന്ന പ്രദേശത്തെ ഒഴിവാക്കിയതില്‍ കര്‍ഷകര്‍ നിരാശയിലാണ്.

പദ്ധതിയുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വിതരണാവകാശം സംസ്ഥാനത്തെ റിലയന്‍സ് കമ്പനിക്കാണ് ലഭിച്ചിട്ടുള്ളത്. കുട്ടനാട്ടില്‍ ലക്ഷങ്ങളുടെ സംഭരണ തുക ഇപ്പോഴും കുടിശ്ശികയാണ്. കേന്ദ്ര സഹായത്തോടെ നെല്ലിന് വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപ്പിലായിട്ടില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തമുള്ള പദ്ധതിയില്‍ നിന്ന് കാര്‍ഷികമേഖലകളെ പരിഗണിക്കുന്ന നയമുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Similar Posts