< Back
Kerala
Kerala

കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: പ്രതി മുത്തച്ഛന്‍

Sithara
|
18 May 2018 1:01 AM IST

പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ്. അമ്മയുടെ മൊഴി നിര്‍ണായകമായി. മുത്തശ്ശിയും പ്രതിക്കെതിരെ മൊഴി നല്‍കി പ്രതി വിക്ടറെന്ന വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി

കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ്. അമ്മയുടെ മൊഴി നിര്‍ണായകമായി. മുത്തശ്ശിയും പ്രതിക്കെതിരെ മൊഴി നല്‍കി പ്രതി വിക്ടറെന്ന വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് വൈകിയത് അന്വേഷണ സംഘത്തിലെ ഭിന്നത മൂലം. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു വിക്ടര്‍.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. മൂത്ത സഹോദരിയും പോലീസിനോട് ചില നിര്‍ണായക കാര്യങ്ങള്‍ വെളിപെടുത്തി. ശിശുക്ഷേമ സമിതിയുടെ കൗണസിലര്‍മാരോട് മുത്തച്ഛന്റെ പെരുമാറ്റത്തെ കുറിച്ചും പെണ്‍കുട്ടി മരിച്ച ദിവസം വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചും മൂത്ത സഹോദരി മൊഴി നല്‍കി. ശേഷിക്കുന്ന ഒരു മകളെ കൂടി നഷ്ടപെടാന്‍ താന്‍ ഒരുക്കമല്ലെന്ന് അമ്മ പോലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള നിര്‍ണായക സൂചനകളും ഇവര്‍ പറഞ്ഞു. മുത്തച്ഛന്‍ ജോലിചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ലോഡ്ജിലെ ജീവനകാരുടെ മൊഴി പോസീസ് രേഖപ്പെടുത്തി. സ്വഭാവദൂഷ്യമുള്ള ആളാണ് ഇയാളെന്നും മദ്യപാനിയാണെന്നും ലോഡ്ജിലുള്ളവര്‍ പോലീസിനോട് പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശിയുടെ മൊഴി, മരിച്ച പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോള്‍ സ്ഥിരമായി കയറുന്ന കടയുടെ ഉടമ എന്നിവരുടെ മൊഴിയും പോലീസ് രേഖപെടുത്തിയിട്ടുണ്ട്. അമ്മയുടെ മൊഴിപ്രകാരമുള്ള സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചാല്‍ നുണപരിശോധനയ്ക്ക് മുന്‍പ് തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.

Related Tags :
Similar Posts