< Back
Kerala
പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്നു ദിവസം വിളിച്ചെന്ന് ജിന്‍സന്‍പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്നു ദിവസം വിളിച്ചെന്ന് ജിന്‍സന്‍
Kerala

പള്‍സര്‍ സുനി നാദിര്‍ഷയെ മൂന്നു ദിവസം വിളിച്ചെന്ന് ജിന്‍സന്‍

Alwyn K Jose
|
17 May 2018 8:19 AM IST

പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സന്‍

മൂന്നു ദിവസങ്ങളിലായി പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചെന്ന് ജിന്‍സന്റെ മൊഴി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സന്‍.

കോടതിയില്‍ ജിന്‍സന്‍ കൊടുത്ത രഹസ്യമൊഴിയിലെ വിവരങ്ങളാണ് പുറത്തായത്. നാദിര്‍ഷയും ദിലീപുമായും സുനിക്ക് മറ്റ് ഇടപാടുകളും ഉണ്ടായിരുന്നെന്ന് ജിന്‍സന്‍ പറഞ്ഞു. നാദിര്‍ഷയുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാദിര്‍ഷ പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, അറസ്റ്റ് വേണമോയെന്ന് അന്വേഷണ സംഘം തീരുമാനിക്കുമെന്ന് ഡിജിപി അറിയിച്ചു. ആലുവയിലെയും എറണാകുളത്തേയും ചില രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Tags :
Similar Posts